HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വെള്ളം ആണെന്ന് കരുതി കീടനാശിനി കഴിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു

കൂട്ടുകാരുമൊത്ത് വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ വെള്ളം എന്ന് കരുതി കീടനാശിനി കഴിച്ച  മുണ്ടക്കയം പാലൂർക്കാവ് നടക്കൽ ബൈജു (50) ആണ് മരിച്ചത്. 

വെള്ളം ആണെന്ന് കരുതി കീടനാശിനി കഴിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു

       കഴിഞ്ഞ ശനിയാഴ്ചയായിരുന്നുസംഭവം നടന്നത്. സുഹൃത്തുക്കളുമൊത്ത് മുണ്ടക്കയം ടൗണിനു സമീപം വച്ച് ഭാഗത്ത് വാഹനത്തിൽ ഇരിക്കുന്നതിനിടയിൽ കാറിലുണ്ടായിരുന്ന കീടനാശിനി വെള്ളമാണന്നു കരുതി കുടിക്കുകയായിരുന്നു. ഉടൻതന്നെ വാഹനത്തിനുള്ളവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുണ്ടക്കയം സി.ഐ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവത്തിൽ ദുരൂഹത എന്തെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തി വരുന്നു. ഭാര്യ: റെയ്ച്ചിൽ, മക്കൾ: അലൻ, അലീന. സംസ്കാരം നാളെ  പാലൂർക്കാവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

Also Read:  വീടിന്റെ ഭിത്തി തകർന്നു വീണ് അഞ്ചര വയസ്സുകാരൻ മരിച്ചു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS