വീടിന്റെ ഭിത്തി തകർന്നുവീണ് അഞ്ചര വയസുകാരൻ ദാരുണ മരണം.

ഇടുക്കി കരിമണ്ണൂർ മുളപ്പുറം ഈന്തുങ്കൽ പരേതനായ ജെയ്സന്റെ മകൻ റയാൻ ജോർജ് ജെയ്സൺ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടോടെയായിരുന്നു അപകടം. നിലവിൽ താമസിക്കുന്ന വീടിന് സമീപമുണ്ടായിരുന്ന പഴയ വീട്ടിലാണ് അപകടം നടന്നത്. ഏതാനും നാൾ മുമ്പ് ഇതിന്റെ മേൽക്കൂര പൊളിച്ചു വിറ്റിരുന്നു. എന്നാൽ ഭിത്തി പൊളിച്ച് നീക്കിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴവെള്ളം വീണ് ഭിത്തി കുതിർന്ന നിലയിലായിരുന്നു. പഴയ വീട്ടിലെത്തി കളിച്ചുകൊണ്ടിരുന്ന റയാന്റെ ദേഹത്തേക്ക് അപ്രതീക്ഷിതമായി ഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. ഓടിയെത്തിയ സമീപവാസികൾ ഉടൻ കുട്ടിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |