ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ മിനി മുരളിക്കും ഭർത്താവിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയായിരുന്നു സംഭവം. ചേലച്ചുവടിന് സമീപം കത്തിപ്പറയിൽ കട നടത്തിവരുന്ന ഇവർ കടയടച്ച് വീട്ടിൽ പോകുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. പരിക്കേറ്റ ഇരുവരെയും ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. തലക്ക് പരിക്കേറ്റിരിക്കുന്നതിനാൽ വിദക്തചികിത്സക്കായി ഇവരെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |