മുത്തച്ഛനെയും പേരക്കുട്ടികളെയും വഴിയിലിറക്കി വിട്ടെന്ന പരാതിയില്‍ അന്വേക്ഷണത്തിന് ഉത്തരവിട്ട് കെ.എസ്.ആര്‍.ടി.സി അധികൃതര്‍.

ബസ് യാത്രക്കിടെ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എഴും, പതിമൂന്നും വയസുള്ള പെണ്‍കുട്ടികളെയും, അവരുടെ മുത്തച്ഛനെയും വഴിയില്‍ ഇറക്കി വിട്ടതായാണ് പരാതി മെയ് 23ന് ഏലപ്പാറയില്‍ നിന്നും തൊടുപുഴയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിച്ച കെ.ചപ്പാത്ത്സ്വദേശി തേക്കാനത്ത് വാസുദേവന്‍ നായര്‍ക്കും കൊച്ചുമക്കള്‍ക്കുമാണ് ദുരനുഭവമുണ്ടായത്. വാസുദേവന്‍ നായര്‍ ചികിത്സയുടെ ആവശ്യത്തിന് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് കൊച്ചുമക്കളുമായി പോവുകയായിരുന്നു. കാഞ്ഞാറിലെത്തിയപ്പോള്‍ ഇളയ കുട്ടിക്ക് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ വിസമ്മതിച്ചു.തുടര്‍ന്ന് എഴുന്നേറ്റു ചെന്ന് ഡ്രൈവറോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അനിഷ്ടം പ്രകടിപ്പിച്ചു. തുടര്‍ന്ന് കുട്ടിക്ക് അസ്വസ്ഥത വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ മുട്ടം പള്ളിക്ക് സമീപം ഇവരെ ഇറക്കി ഉടന്‍ തന്നെ വാഹനം ഓടിച്ചുപോയി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
Also Read: തൊടുപുഴ ടൗണ്‍ഹാളില്‍ കത്തിക്കുത്ത്; ഒരാൾക്ക് ഗുരുതര പരിക്ക്, അടിമാലി സ്വദേശി പോലീസ് പിടിയിൽ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്