ഇടുക്കി കഞ്ഞിക്കുഴിക്കു സമീപം മനയത്തടത്താണ് കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയത്. മനയത്തടം കുന്നേൽ ജോസഫ് അബ്രഹാമാണ് വനംവകുപ്പിന്റെ പിടിയിലായത്.

തൊടുപുഴ ഫോറസ്റ്റ് റേഞ്ചിന്റെ വേളൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കേസിൽ കൂട്ടുപ്രതികളായ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്. പ്രദേശത്തെ വനം സംരക്ഷണ സമിതിയുടെ പ്രസിഡണ്ട് കൂടിയാണ് അറസ്റ്റിലായ പ്രതി. വനത്തിനുള്ളിൽ നിർമ്മിച്ചിരുന്ന കുരുക്കിൽ അകപ്പെട്ട കാട്ടുപന്നിയെ വെടിവെച്ച് കൊന്നശേഷം ഇറച്ചി പലർക്കായി വിൽപ്പന നടത്തുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളൂർ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 20 കിലോയോളം ഇറച്ചിയും പിടികൂടി. സംഭവത്തിൽ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട് എന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
അതേസമയം പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വനംവകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറാകില്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്