ഇടുക്കി വണ്ടന്‍മേട്ടില്‍ പോക്‌സോ കേസിലെ ഇരയായിരുന്ന പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു.

വാഴവീടിന് സമീപം പതിനാറ് ഏക്കറിലായിരുന്നു സംഭവം. തോട്ടം തൊഴിലാളികളുടെ മകളായ എട്ടു വയസുകാരിയാണ് മരിച്ചത്. കുളത്തിന് അടുത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വഴുതി വീഴുകയായിരുന്നു. പെണ്‍കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ കുളത്തില്‍ ചാടി കുട്ടിയെ കരയ്ക്ക് കയറ്റുവാൻ ശ്രമം നടത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സംഘം എത്തുകയും ഇവരുടെ ആംബുലൻസിൽ കട്ടപ്പനയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |