മുട്ടിക്കുളങ്ങ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥരെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കാട്ടുപന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റാണ് ഇരുവരും മരിച്ചത്. സംഭവത്തിൽ പ്രദേശവാസികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ പോലീസ് നാട്ടുകാരിൽ നിന്നും മൊഴിയെടുത്തിരുന്നു. ഇതോടെയാണ് വൈദ്യുതി കെണിയുടെ കാര്യം സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് വൈദ്യുതി കെണിവെച്ച നാട്ടുകാരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനാലാണ് വൈദ്യുതി കെണിവെച്ചതെന്ന് കസ്റ്റഡിയിലുള്ളവർ പോലീസിന് മൊഴി നൽകി. ഇന്നലെ രാത്രിയാണ് കെണിവെച്ചത്. രാവിലെ കെണി എടുക്കാനായി പാടത്ത് ചെന്നപ്പോൾ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടു. തുടർന്ന് കെണി അവിടെ നിന്ന് മാറ്റി. പിന്നീട് മൃതദേഹങ്ങൾ രണ്ടിടത്തായി കൊണ്ടിട്ടെന്നും ഇവർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി കൂടുതൽ അന്വേഷണം നടത്തും.
രാവിലെയോടെയാണ് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപം കൊയ്‌ത്തുകഴിഞ്ഞ പാടത്ത് ഹവീൽദാർമാരായ അശോകനെയും , മോഹൻദാസിനെയും മരിച്ച നിലയിൽ കണ്ടത്. ഇരുവരുടെയും ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഇതോടെ ഷോക്കേറ്റാണ് മരണമുണ്ടായതെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. ഇത് അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യൽ.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (19 മെയ് 2022).
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്