രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം'എന്റെ കേരളം' പ്രദര്‍ശന-വിപണനമേളയുടെ ഇന്നത്തെ ആഘോഷ പരിപാടികൾ റദ്ദാക്കിയതായി സർക്കാർ ഉത്തരവിറക്കി.
ഇന്ന് ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ചുള്ള ഇന്നത്തെ കലാപരിപാടികൾ റദ്ദാക്കിയത്. യു എ ഇ പ്രസിഡൻറും അബുദാബി ഭരണാധികാരിയുമായ ഖലീഫ ബിൻ സയീദ് അൽ നഹ്യാൻ്റെ നിര്യാണത്തെത്തുടർന്ന് ഇന്നത്തെ ഔദ്യോഗിക ആഘോഷ പരിപാടികൾ സർക്കാർ റദ്ദാക്കുകയായിരുന്നു. വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന ആഘോഷ പരിപാടികൽ നാളെ അവസാനിക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്