ഇടുക്കി പ്ലാനിങ് ഓഫീസിലെ വനിതാ ജീവനക്കാരിയെ ആക്രമിച്ച ഇടുക്കിയിലെ ഗുണ്ടാ മനോഹരനെ ഇടുക്കി പോലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികഘോഷം നടക്കുന്ന മേളനഗരിയിലെ ഡ്യൂട്ടിയിൽ പങ്കെടുക്കാൻപോയ ജില്ലാ പ്ലാനിങ് ഓഫീസിലെ ജീവനക്കാരിക്കു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ജില്ലാ പ്ലാനിങ് ഓഫീസിലെ ജീവനക്കാരിയായ ഷോളി ജോസഫാണ് ആക്രമണത്തിന് ഇരയായത്. സഹപ്രവർത്തകയോടൊപ്പം ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന ഷോളിയെ സ്കൂട്ടറിൽ നിന്നും തള്ളിയിടുകയായിരുന്നു മനോഹരൻ. ജില്ലാ ആസ്ഥാന മേഖലയിൽ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വനിതാ ജീവനക്കാരിയെ ആക്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിൽ വൻ പ്രധിക്ഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇടുക്കി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്