നെടുംകണ്ടം പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുകത പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിലുള്ള പലചരക്കുകടയിൽ നിന്നാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് നെടുങ്കണ്ടം പോലീസ് പരിശോധനക്കെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ പുകയില ഉൽപന്നങ്ങൾക്കൊപ്പം കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ, മണ്ണെണ്ണ, പെട്രോൾ , നിരോധിക്കപ്പെട്ട കീടനാശിനികൾ തുടങ്ങിയവയും കണ്ടെത്തി. സർക്കാർ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളും വ്യാപാരസ്ഥാപനത്തിൽ നിന്നും കണ്ടെടുത്തു. പോലീസ് അറിയിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പും സ്ഥലത്തെത്തിയിരുന്നു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിനും വില്പന നടത്തിയതിനും പോലീസും ആരോഗ്യവകുപ്പും കേസെടുത്തു.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (20 മെയ് 2022).
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്