വ്യാജ പട്ടയഭൂമിയിൽ കരം അടയ്ക്കാൻ സഹായിച്ച പഞ്ചായത്ത് സെക്രട്ടറിയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

പഞ്ചായത്ത് സെക്രട്ടറി കെ.ജെ. മനോജ് ബാബുവിനെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. നിലവിൽ സേനാപതി പഞ്ചായത്ത് സെക്രട്ടറിയാണ് ഇയാൾ. 2015 ൽ മനോജ് ബാബു ചിന്നക്കനാൽ പഞ്ചായ ത്ത് സെക്രട്ടറിയായിരിക്കെ ചില സ്വകാര്യ വ്യക്തികൾ സർക്കാർ പുറമ്പോക്ക് ഭൂമിക്ക് വ്യാജപട്ടയ ചമച്ച് വിൽപന നടത്തുകയും ആ ഭൂമിക്ക് കരം അടയ്ക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കൈയേറ്റക്കാർക്ക് അനുകൂലമായി മനോജ് ബാബു ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി വിജിലൻസ് കണ്ടെത്തി. ഇതേത്തുടർന്നാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവിറങ്ങിയത്. സംഗീത് രവീന്ദ്രൻ എന്നയാളുടെ പരാതിയെത്തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്തിയത്. വിജിലൻസ് റിപ്പോർട്ട് ലഭിച്ചയുടൻ മനോജ് ബാബുവിനെ സസ്പെൻഡ് ചെയ്തെന്നും ഇനി വകുപ്പുതല അന്വേഷണം നടത്തുമെന്നും പഞ്ചായത്ത് വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്