വാഗമൺ ഓഫ് റോഡ് റെയ്സ് കേസിൽ നടൻ ജോജു ജോർജ്ജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പിഴഅടക്കാൻ ഇടുക്കി ആർടിഓ നിർദേശിക്കുകയായിരുന്നു.

വാഗമണ്ണിൽ ഓഫ് റോഡ് മത്സരം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം ജോജു ജോർജ്ജ് കഴിഞ്ഞ ദിവസം ഇടുക്കി ആർടിഒയ്ക്കു മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു. അനുമതിയില്ലാതെയാണ് റെയ്സ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളിൽ ആയതിനാൽ മറ്റാർക്കും അപകടം ഉണ്ടാകുന്ന തരത്തില്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നൽകിയിരിക്കുന്നത്. അതേസമയം ജോജു ആർടിഒക്ക് മുൻപിൽ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. ഇതുപോലുള്ള കുറ്റകൃത്യങ്ങൾ ഇനി ആവർത്തിക്കില്ല എന്ന് ജോജു ജോർജ്ജ് രേഖാമൂലം അറിയിച്ചതായി ഇടുക്കി ആർടിഒ ടി.ഒ. രമണൻ ഹോണസ്റ്റി ന്യൂസിനോട് വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |