HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

മുന്നണി മാറ്റം തള്ളി ജോസ് കെ മാണി; 'പലയിടങ്ങളില്‍ നിന്നും ക്ഷണമുണ്ട്, കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകും'

മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളി ജോസ് കെ മാണി


കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളി പാർട്ടി ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും ആരാണ് ഈ ചർച്ച നടത്തുന്നതെന്നും തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകുമെന്ന് പറ‍ഞ്ഞ ജോസ് കെ മാണി, അ‍ഞ്ച് എംഎൽഎമാരും ഒരുമിച്ചു നിൽക്കുമെന്നും വ്യക്തമാക്കി.  


ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി കേരള കോൺഗ്രസ് എം

സോണിയ ഗാന്ധിയുമായി ചർച്ച നടത്തി എന്ന വാർത്തകൾ തള്ളിയ ജോസ് കെ മാണി ഞങ്ങളെ ഓർത്ത് ആരും കരയേണ്ടെന്നാണ് വ്യക്തമാക്കിയത്. നിലവിൽ ഇടതിനൊപ്പം തുടരുമെന്ന് പറയുമ്പോഴും പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് ജോസ് സമ്മതിച്ചു. കേരള കോൺഗ്രസ് എവിടെയാണോ അവിടെ ഭരണമുണ്ടാകുമെന്ന ജോസിൻ്റെ പരാമർശവും നിർണ്ണായകമാണ്. വാർത്താസമ്മേളനത്തിൽ മുന്നണി മാറ്റ നീക്കം തള്ളുമ്പോഴും ജോസ് വരുമെന്ന പ്രതീക്ഷ ആവർത്തിക്കുകയാണ് കോൺഗ്രസ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA