HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


എസ്എസ്എൽസി ഫലം ജൂൺ 15നും പ്ലസ് ടു ഫലം 20നും പ്രഖ്യാപിക്കും, പരീക്ഷാ ഫലം എങ്ങനെ അറിയാം.

  എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂൺ 20ന് പ്ലസ് ടു അല്ലെങ്കിൽ ഹയർ സെക്കൻഡറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (വിഎച്ച്എസ്ഇ) പരീക്ഷാഫലങ്ങളുമെത്തും.

എസ്എസ്എൽസി ഫലം ജൂൺ 15നും പ്ലസ് ടു ഫലം 20നും പ്രഖ്യാപിക്കും

    ജൂൺ 10ന് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് ബോർഡ് ഉദ്യോ​ഗസ്ഥൻ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എസ്എസ്എൽസി ഫലം ജൂൺ 15നും പ്ലസ് ടു ഫലം 20നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

   റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്എസ്എൽസി, എച്ച്എസ്ഇ ഫലങ്ങൾ പരിശോധിക്കാം. പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയിൽ പരിശോധിക്കാം.

സ്ക്രീനിൽ ദൃശ്യമാകുന്ന എസ്എസ്എൽസി, ഡിഎച്ച്എസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവുമുണ്ട്.kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.