ചെങ്കുളം ഡാമിന് സമീപം റോഡരികിൽ ആളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

ചെങ്കുളം സ്വദേശി നാലാനിക്കൽ ജിമ്മി ( 28 ) യെയാണ് വെള്ളത്തൂവൽ പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്കുളം പുത്തൻപുരക്കൽ ചന്ദ്രനാണ് മരിച്ചത്. തറവാട്ട് വീട്ടിൽ വന്ന ശേഷം ജോലി സ്ഥലത്തേക്ക് തിരിച്ചു പോകുവാനായി ചെങ്കുളം ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുക്കയായിരുന്നു ചന്ദ്രൻ. ഈ സമയം അതു വഴി വന്ന ജിമ്മിയുടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കേറുകയും യാത്രാമദ്ധ്യേ ബൈക്ക് അപകടത്തിൽ പെടുകയും ചെയ്തു. തുടർന്ന് പരിക്കേറ്റ ചന്ദ്രനെ ജിമ്മി ആശുപത്രിയിൽ എത്തിക്കാതെ ഉപേക്ഷിച്ച് പോവുകയായിരുന്നു. അപകത്തിനു ശേഷം ബൈക്ക് നിവർത്തി രക്ഷപെടുന്നതിനിടെ യാദൃശ്ചികമായി കണ്ട യാത്രക്കാർ പോലീസിന് കൊടുത്ത മൊഴിയാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്.
തക്ക സമയത്ത് ആശുപതിയിൽ എത്തിച്ചിരുന്നെങ്കിൽ ചന്ദ്രൻ രക്ഷപെട്ടേനെയെന്നും പോലീസ് വ്യക്തമാക്കുന്നു. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ 304 വകുപ്പ് പ്രകാരം കേസെടുത്തു. വെള്ളത്തൂവൽ സി.ഐ ആർ. കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണ സംഘത്തിൽ എസ് ഐ സജി എൻ പോൾ, എസ് ഐ മനോജ് മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Also Read: ഇടുക്കിയിൽ പ്രണയം നിരസിച്ച വിദ്യാർഥിനിയെ വെട്ടിയ യുവാവ് അറസ്റ്റിൽ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്