വിവിധ വകുപ്പുകളിലാണ് പ്രതിക്ക് 81 വർഷം തടവ് ശിക്ഷ വിധിച്ചത്.

മൂന്നാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ പ്രതി ശാരീരികമായി ദുരുപയോഗം ചെയ്ത് വരികയായിരുന്നു. എന്നാൽ ഒരുമിച്ച് 30 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും. 2020 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണി ആണെന്ന് മനസ്സിലായത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഗർഭസ്ഥശിശുവിന്റെ സാംപിൾ ശേഖരിച്ച് തിരുവനന്തപുരം ഫോറൻസിക് ലാബോറട്ടറിയിൽ പരിശോധിച്ചാണ് പ്രതി ജോർജ് ആണെന്ന് തെളിയിച്ചത്.
പ്രതിയിൽ നിന്നും ഇടാക്കുന്ന പിഴത്തുകയ്‌ക്ക് പുറമെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി രണ്ടുലക്ഷം രൂപയും പെൺകുട്ടിയുടെ പുനരധിവാസത്തിന് നൽകാൻ കോടതി ഉത്തരവിട്ടു. കേസിൽ 24 സാക്ഷികളാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷ് ഹാജരായി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്