HONESTY NEWS ADS

 HONESTY NEWS ADS


ഓപ്പറേഷന്‍ റേസ് ഇന്ന് മുതൽ; മത്സരയോട്ടത്തിന് പൂട്ടിടാനൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്.

   പൊതുനിരത്തില്‍ ചീറിപായാൻ വരട്ടെ. യുവാക്കള്‍ ഇരുചക്രവാഹനവുമായി നടത്തുന്ന മത്സരയോട്ടത്തിന് പൂട്ടിടാനൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്.

യുവാക്കള്‍ ഇരുചക്രവാഹനവുമായി നടത്തുന്ന മത്സരയോട്ടത്തിന് പൂട്ടിടാനൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്.

മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ ഓപ്പറേഷന്‍ റേസ് ആരംഭിക്കും. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വര്‍ധിച്ച്‌ വരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ‘ഓപ്പറേഷന്‍ റേസ്’ എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.

Also Read:  ഇടുക്കിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ പ്രതിക്ക് 81 വർഷം തടവും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ; കഞ്ഞിക്കുഴി സ്വദേശി ജോർജിനെയാണ് ഇടുക്കി ഫാസ്‌റ്റ്‌ ട്രാക്ക്‌ പ്രത്യേക കോടതി ശിക്ഷിച്ചത്

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS