HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സ്കൂൾ വളപ്പിൽവെച്ച് പാമ്പുകടിയേറ്റു; ആരോഗ്യ നില തൃപ്തികരം.

   തൃശൂർ വടക്കാഞ്ചേരിയിൽ ആനപ്പറമ്പ് സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. നാലാം ക്ലാസ് വിദ്യാർത്ഥിക്കാണ് സ്ക്കൂൾ ബസ് ഇറങ്ങുന്നതിനിടെ കടിയേറ്റത്. 

നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സ്കൂൾ വളപ്പിൽവെച്ച് പാമ്പുകടിയേറ്റു

    അണലിയുടെ കടിയേറ്റ കുമരനെല്ലൂർ സ്വദേശി ആദേശിനെ(9) മെഡിക്കൽ കോളജിലേക്ക് മാറ്റി. വിദ്യാർത്ഥിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂളിലെ വിദ്യാർത്ഥിയാണ് ആദർശ്. ഇവിടെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വിദ്യാർത്ഥികളെ ആനപ്പറമ്പ് സ്കൂളിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ രാവിലെ സ്കൂൾ വളപ്പിൽവച്ചാണ് ആദേശിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Also Read: ഇടുക്കി ജില്ലയിൽ ജനകീയ മത്സ്യകൃഷി 2021-22 അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.