ക്രെെം ചീഫ് എഡിറ്റർ ടിപി നന്ദകുമാർ എന്ന ക്രെെം നന്ദകുമാർ അറസ്റ്റിൽ.

അശ്ലീല വീഡിയോ നിർമ്മിക്കാൻ കൂട്ട് നിൽക്കാൻ നിർബന്ധിച്ചെന്ന ജീവനക്കാരിയുടെ പരാതിയിലാണ് നടപടി. ആവശ്യം നിരസിച്ചപ്പോൾ മാനസികമായി പീഢിപ്പിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് ജോലി വിടേണ്ടി വന്നെന്നും കാക്കനാട് സ്വദേശിയായ യുവതി പറയുന്നു. കഴിഞ്ഞ വർഷം മന്ത്രി വീണ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും ക്രെെം നന്ദകുമാർ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ക്രെെം നന്ദകുമാറിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. ക്രെെം നന്ദകുമാറും സ്വപ്നയും താനും തമ്മിൽ അടുത്തിടെ കൂടിക്കാഴ്ച നടന്നെന്ന് ജനപക്ഷം നേതാവ് പിസി ജോർജ് പറഞ്ഞിരുന്നു. കൊച്ചി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. എന്നാൽ ഇത് ഗൂഢാലോചനയുടെ ഭാഗമല്ലെന്നും പിസി ജോർജ് പറഞ്ഞിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്