കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ വാളറക്കു സമീപം മൂന്ന് കലുങ്കിൽ ഉണ്ടായ വാഹന അപകടത്തിൽ ഒരാൾ മരണപ്പെട്ടു.

അടിമാലി മാമലകണ്ടം കിഴക്കേ സിറ്റി വട്ടകുഴിയിൽ ഡെനീഷ് (24) മരണപെട്ടു.അപകടത്തിൽപ്പെട്ട ഒരാളുടെ നില ഗുരുതരമാണ്.എറണാകുളത്തുനിന്നും കാന്തല്ലൂരിന് പോകുകയായിരുന്ന എൽ എം എസ് ബസിൽ ബൈക്ക് നിയന്ത്രണം നഷ്ട്ടപ്പെട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ചുപോയി. കൂടെയുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അടിമാലി പോലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്