ഇടുക്കി ജില്ലാ ആസ്ഥാനത്തിന് സമീപം വാഴത്തോപ്പ് പഞ്ചായത്തിൽ 6 ആം വാർഡ് ഉൾപ്പെടുന്ന കേശവ മുനിയിൽ വ്യാജ വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുകയാണ്.

ലോക്ക് ഡൗണിൽ ആണ് ഈ സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചത്. മുല്ലക്കാനം വനത്തിലും ചില സ്വകാര്യ വ്യക്തികളുടെ ആൾപ്പാർപ്പില്ലത്ത ഭൂമിയിലുമായാണ് വാറ്റ് സംഘങ്ങൾ വാറ്റ് ചാരായം നിർമ്മിക്കുന്നത്. ഇത് പിന്നീട് വാഴത്തോപ്പ് കേശവ മുനി, മുല്ലക്കാനം, മണിയാറൻ കുടി മേഖലകളിൽ വിൽക്കുകയാണ്. സംഘത്തിലെ ഒരാൾ ബാറിൽ ജോലി ചെയ്യുകയാണ് എന്ന് പരിസര വാസികൾ പറയുന്നു. ഇയാൾ വാറ്റുചാരായം ബാറുകളിലെത്തുന്ന കസ്റ്റമേഴ്സിന് നൽകുന്നുമുണ്ട്.
വാറ്റുചാരായ നിർമ്മാണത്തിനായി കോട കലക്കിയിടുന്നത് വനത്തിലാണ് ഇത് കുടിക്കുന്ന കാട്ടുപന്നികൾ മദ്യലഹരിയിൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുന്നതായാണ് കർഷകർ പറയുന്നത്. പോലീസ് പലപ്പോഴും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതികളെ കിട്ടിയിട്ടില്ല. വാഹനങ്ങൾ കടന്നുചെല്ലുവാൻ ബുദ്ധിമുട്ടുള്ളത് ഈ സംഘങ്ങൾക്ക് വ്യാജമദ്യം നിർമിക്കുന്നതിന് സൗകര്യമാവുകയാണ്. പോലീസ് വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (23 ജൂൺ 2022).
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്