HONESTY NEWS ADS

കുമളിയിൽ സ്‌കൂളിലേക്ക് പോയ വിദ്യാർഥിനിയെ ബൈക്കിലെത്തി കടന്നു പിടിക്കാൻ ശ്രമം; ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ.

     സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തി കടന്നു പിടിക്കാൻ ശ്രമിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ. 

വിദ്യാർഥിനിയെ ബൈക്കിലെത്തി കടന്നു പിടിക്കാൻ ശ്രമിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ.

     ഇടുക്കി അയ്യപ്പൻകോവിൽ പച്ചക്കാട് ഹെവൻവാലി സ്വദേശി സ്റ്റാൽവിൻ (22) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. ഭയന്നു പോയ പെൺകുട്ടി ബഹളം വച്ചതോടെ പ്രതി ബൈക്ക് അമിത വേഗത്തിലോടിച്ച് സ്ഥലം വിട്ടു. പെൺകുട്ടി ഉടൻ തന്നെ വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയും രക്ഷിതാക്കളും കുമളി പൊലീസിൽ പരാതി നൽകി.

സമീപത്തെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നും യുവാവ് സഞ്ചരിച്ച ബൈക്ക് കണ്ടെത്തിയതോടെയാണ് കേസിൽ വഴിത്തിരിവായത്. തുടര്‍ന്ന് ടൗണ്‍ പരിസത്തെ സി.സി. ടി.വിയില്‍ നിന്നും ഇയാളുടെ മുഖം ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി തന്നെ കുമളി സി.ഐ. ജോബിന്‍ ആന്‍റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS