HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കി ജില്ലാ കളക്ടറുടെ ചിത്രം ഉപയോഗിച്ചുള്ള വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് തട്ടിപ്പ്; സൈബർ സെൽ അന്വേക്ഷണം ആരംഭിച്ചു, നമ്പർ പശ്ചിമബംഗാളിൽ നിന്നുള്ളത്.

     ഇടുക്കി ജില്ലാ കളക്ടറുടെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പിന്റെ ഉറവിടം പശ്ചിമ ബംഗാളിൽ നിന്നുള്ള മൊബൈൽ നമ്പറിൽനിന്ന്.

ഇടുക്കി ജില്ലാ കളക്ടറുടെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പിന്റെ ഉറവിടം പശ്ചിമ ബംഗാളിൽ നിന്നുള്ള മൊബൈൽ നമ്പറിൽനിന്ന്.

       കഴിഞ്ഞ ദിവസമാണ് വ്യാജ അക്കൗണ്ടിൽനിന്നും ഇടുക്കി തഹസിൽദാർക്ക് സന്ദേശം എത്തിയത്. അപരിചിതമായ നമ്പറിൽ നിന്ന് ഇടുക്കി തഹസിൽദാർ ജെയ്സ് ചൊറിയാന്റെ ഔദ്യോഗിക നമ്പറിലേക്കാണ്  സന്ദേശം എത്തിയത്. ഇംഗ്ലീഷിൽ ഭാഷയിലാണ് സന്ദേശം എത്തിയത്. സംശയം തോന്നിയ തഹസീൽദാർ ജില്ലാകലക്ടറെ വിവരം അറിയിച്ചു. തുടർന്ന് കളക്ടറുടെ പരാതിയെത്തുടർന്ന് സൈബർ സെൽ അന്വേക്ഷണം ആരംഭിക്കുകയായിരുന്നു.  സൈബർ സെൽ  നടത്തിയ അന്വേഷണത്തിലാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള നമ്പർ ആണ് ഇതെന്ന് വ്യക്തമായത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന. ഇത്തരം തട്ടിപ്പുകളിൽ പെട്ട് ആരും വഞ്ചിതരാകരുത് എന്ന് കളക്ടർ അറിയിച്ചു. 

Also Read:  കുമളിയിൽ സ്‌കൂളിലേക്ക് പോയ വിദ്യാർഥിനിയെ ബൈക്കിലെത്തി കടന്നു പിടിക്കാൻ ശ്രമം; ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.