പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വിജിലൻസ് റെയ്ഡ്. ഓപ്പറേഷൻ ജ്യോതി എന്ന പേരിലാണ് പരിശോധന നടക്കുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ ഓഫീസിലും അതിനു കീഴിലുള്ള എഇഒ, ഡിഇഒ ഓഫീസുകളിലുമാണ് മിന്നൽ പരിശോധന നടക്കുന്നത്. അധ്യാപക, അനധ്യാപക നിയമനങ്ങളിൽ അഴിമതിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. മുട്ടം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോയുടെ നേതൃത്വത്തിലാണ് കട്ടപ്പനയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പരിശോധന നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഇന്ന് രാവിലെ 11 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം, നിയമനം ക്രമവത്കരിക്കൽ, മാനേജ്മെൻ്റിനു ലഭിക്കുന്ന ഗ്രാൻഡുകൾ പാസാക്കി നൽകൽ, പുതിയ തസ്തിക സൃഷ്ടിക്കൽ എന്നിവയ്ക്ക് ചില ഉദ്യോഗസ്ഥർ വൻ തോതിൽ കൈക്കൂലി വാങ്ങുന്നതായും പാരിതോഷികം സ്വീകരിക്കുന്നതായും വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടക്കുന്നത്.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ സ്‌കൂളിൽ വച്ച് പീഡിപ്പിച്ചതായി പരാതി; സംഭവം ഇടുക്കി തങ്കമണിക്ക് സമീപം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്