ബഫർസോൺ ഉത്തരവിൽ ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ
ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതി വിധി അസ്ഥിരപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭൂമി പതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്നും നിർമാണ നിരോധന ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് വ്യാഴാഴ്ച ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കും.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, അവശ്യ സർവിസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലുമായി ഏവരും സഹകരിക്കണമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ . എസ് . അശോകനും കൺവീനർ പ്രഫ . എം.ജെ. ജേക്കബും അഭ്യർഥിച്ചു.
Also Read: ഇടുക്കിയിൽ കാണാതായ മൂന്നര വയസുകാരിയെ ഒരുരാത്രി നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്