HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കിയിൽ 75 കാരിയെ പീഡിപ്പിച്ചു; പതിനാലുകാരൻ പോലീസ്‌ പിടിയിൽ.

 


ഇടുക്കി വണ്ടൻമേട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. 

ഇടുക്കിയിൽ 75 കാരിയെ പീഡിപ്പിച്ചു; പതിനാലുകാരൻ പോലീസ്‌ പിടിയിൽ.

               സമീപത്ത് താമസിക്കുന്ന പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സുഖമില്ലാതെ കിടപ്പിലായ ഭർത്താവും 75 കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പതിനാലുകാരൻ ഇവിടെയെത്തുമ്പോൾ ഇവർ കട്ടിലിൽ ഇരിക്കുകയായിരുന്നു. സമീപത്ത് കിടന്നിരുന്ന കയർ കഴുത്തിൽ മുറുക്കിയും വായിൽ തുണി തിരുകിയും ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം. ഈ  സമയം വൃദ്ധയുടെ മരുമകൻ വീട്ടിലെത്തി. സംഭവം കണ്ട ഇയാൾ പൊലീസിനെ വിവരം അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

 ഉടൻ തന്നെ വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി. കുട്ടിയെ പോലീസിന് കൈമാറി. കുട്ടി ഈ വർഷം സ്ക്കൂളിൽ പോകാതെ അച്ഛനോടൊപ്പം കറുവക്കുളത്തെ വീട്ടിലായിരുന്നു താമസം. അമ്മ അടുത്തിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പൊലീസ് ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. വൃദ്ധയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.  പ്രായ പൂർത്തിയാകാത്ത ആളായായതിനാൽ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചു. നാളെ കുട്ടിയെ തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും.

Also Read:  24 വാർത്താ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി; അ‌ക്രമിസംഘത്തിൽപ്പെട്ട രണ്ട് പേർ പോലീസ് പിടിയിൽ. |

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA