ഇടുക്കി ഉപ്പുതറ ഒൻപതേക്കറിലാണ് സംഭവം. അഥിതി തൊഴിലാളികളായ ദുലാൽ ദാസ് കുഞ്ചൽ ദമ്പദികളുടെ മകൻ ഓംകൂർ (6)ആണ് മരിച്ചത്.

ചങ്ങനാശ്ശേരി സ്വദേശിയുടെ ഉടമസ്തയിലുള്ള ഒൻപതേക്കറിലുള്ള പുരയിടത്തിലെ ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മാതാപിതാക്കൾ ജോലിചെയുന്നതിന് സമീപം കളിക്കുകയായിരുന്നു കുട്ടി. കുറേ നേരമായി കാണാതയതിനെ തുടർന്ന് സാധാരണയായി പോകാറുള്ള അയൽ വീടുകളിൽ അന്വേഷിച്ചെങ്കിലും കാണാനായില്ല. തെരച്ചിൽ നടത്തുന്നതിനിടെ പടുതാക്കുളത്തിന് സമീപത്ത് നിന്നും ഒരു ചെരുപ്പ് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ഉപ്പുതറ സി എച്ച് സി യിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ.
Also Read: ഇടുക്കിയിൽ 75 കാരിയെ പീഡിപ്പിച്ചു; പതിനാലുകാരൻ പോലീസ് പിടിയിൽ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്