ഇടുക്കിയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 81 വർഷം തടവ്.

പ്രതിക്ക് 81 വർഷം തടവും 31,0000 രൂപ പിഴയും കുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്ന് 50000 രൂപയും ചേർത്ത് 810000 രൂപയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ആറുവയസ്സുള്ള കുട്ടിയെ 2019 നവംബർ മുതൽ 2020 മാർച്ച് കാലയളവിൽ പീഡിപ്പിച്ച കേസിലാണ് ഓട്ടോ ഡ്രൈവറായ വിമലിനെ കോടതി 81 വർഷത്തേക്ക് ശിക്ഷിച്ചത്. ഇടുക്കി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമം, തുടർച്ചയായ ലൈംഗിക അതിക്രമം, അശ്ലീലച്ചുവയുള്ള പദപ്രയോഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിമലിനെ ദീർഘകാല തടവിന് വിധിച്ചത്. എന്നാൽ ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കുന്നതിനാൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. ഇടുക്കി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി.