HONESTY NEWS ADS

ഇടുക്കിയിൽ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാനെത്തിയ പതിനാലുകാരനെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: യുവാവ് അറസ്റ്റിൽ

    ഇടുക്കി കുമളിയില്‍ ഒന്നാംമൈലിൽ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാനെത്തിയ പതിനാലുകാരനെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് പിടിയില്‍

ഇടുക്കിയിൽ പതിനാലുകാരനെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് പിടിയില്‍

             മുരുക്കടി വിശ്വനാഥപുരം സ്വദേശി രാജീവ് ഭവനില്‍ രാജീവ് ആണ് പിടിയിലായത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ്‌ കേസിനാസ്പദമായ സംഭവം. മുടിവെട്ടാനെത്തിയ കുട്ടിയെ വീട്ടില്‍ ആരുമില്ലെന്നറിഞ്ഞതോടെ ഇയാള്‍ സ്വന്തം ബൈക്കില്‍ കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞു. കുട്ടി സമ്മതിച്ചതോടെ ഇയാള്‍ വീട്ടിലെത്തി തുടര്‍ന്ന് ഇയാള്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്ന അശ്ലീല ദൃശ്യങ്ങള്‍ ബലപ്പെടുത്തി കാണിക്കുകയും കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് പരാതി. 

കുട്ടിയെ കടന്ന് പിടിക്കുകയും കുട്ടിബഹളം വച്ചതോടെ ഇയാള്‍ പോയി മാതാവ് ജോലികഴിഞ്ഞെത്തിയപ്പോള്‍ കുട്ടി ഉണ്ടായ കാര്യങ്ങള്‍ മാതാവിനോട് പറഞ്ഞു. കുമളി സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുമളി CI ജോബിന്‍ ആന്‍റെണിയുടെ നേതൃത്തത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS