കട്ടപ്പനയിൽ ടോറസ് ലോറിയിൽ നിന്ന് ഡീസൽ ചോർന്നത് ഇന്ധനം നിറച്ച ശേഷം ടാങ്ക് പൂട്ടാത്തത് മൂലം.

ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആണ് കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ ടോറസ് ലോറിയിൽ നിന്നും ഡീസൽ ചോർന്നത്. ഉടൻ തന്നെ നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് എത്തി റോഡ് കഴുകി റോഡിൽ അറക്കപ്പൊടി വിതറി ഗതാഗതം സുഗമമാക്കി. കട്ടപ്പന അഗ്നിശമന രക്ഷാസംഘം എത്തി കൃത്യ സമയത്ത് ഇടപെട്ടതോടെ വലിയ ദുരന്തമാണ് ഒഴിവായത്. ഇതുവഴി കടന്നുപോയ ചില ഇരുചക്ര വാഹനയാത്രികർ അപകടത്തിൽ പെടുകയും ചെയ്തു. സംഭവത്തെ തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. ലോറിയിൽ നിന്ന് ഡീസൽ ചോർന്നത് ഇന്ധനം നിറച്ച ശേഷം ടാങ്ക് പൂട്ടാത്തത് മൂലമാണെന്ന് കണ്ടെത്തി.