സാമൂഹ്യ സേവനത്തിനായി മൂന്നാര്‍ പഞ്ചായത്ത് വാങ്ങിയ ആംബുലന്‍സിന് നികുതിപ്പണം അടച്ചില്ല. മരണപ്പെട്ടവരെ സ്മാശാനത്തിലെത്തിക്കാന്‍ മറ്റ് വാഹനങ്ങളെ ആശ്രയിച്ച് ബന്ധുക്കള്‍. നികുതി അടയ്ക്കാത്തത് ഉദ്യോഗസ്ഥര്‍ അറിഞ്ഞത് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ വാഹനം ആവശ്യപ്പെട്ടപ്പോള്‍.

ഭരണം കൈയ്യാളുന്ന ഇടതമുന്നണി ഭരണസമിതി അംഗങ്ങള്‍ ആംബുലന്‍സിന്റെ നികുതിപ്പണം അടയ്ക്കാന്‍ അലസത കാട്ടിയതാണ് വാഹനം കട്ടപ്പുറത്താകാന്‍ കാരണം. ഇതോടെ മൂന്നാര്‍ കോളനിയില്‍ മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ക്ക് മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടിവന്നിരിക്കുകയാണ്. മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭരണസമിതി അംഗങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ പലതും മറന്നിരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്