ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ഹൈഡ്രജനില്‍ ഓടുന്ന പുതിയ ബസുകള്‍ വാങ്ങുന്നതിനൊപ്പം നിലവിലുള്ള ബസുകളെ അതിലേക്ക് മാറ്റാനൊരുങ്ങി കെഎസ്ആര്‍ടിസി.

ഹൈഡ്രജന്‍ നിര്‍മാണത്തിന് വിപുലമായ സാധ്യതയുള്ളതിനാല്‍ ഇത്തരം വാഹനങ്ങള്‍ സംസ്ഥാനത്തിന് അനുയോജ്യമാണെന്നാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ചുള്ള പ്രാരംഭ പഠനങ്ങള്‍ ഗതാഗത വകുപ്പിന് കീഴിലുള്ള ശ്രീചിത്ര തിരുനാള്‍ കോളേജില്‍ പുരോഗമിക്കുന്നുണ്ട്. ടൊയോട്ടയുടെ ഹൈഡ്രജന്‍ കാറായ മിറായ് പഠനത്തിനുവേണ്ടി ഇവിടെയ്ക്ക് എത്തിച്ചിരുന്നു.ഹൈഡ്രജന്‍ വാഹനങ്ങള്‍ പരിസ്ഥിതിക്ക് ഏറെ അനുയോജ്യമാണ്. യാതൊരു തരത്തിലുള്ള മലിനീകരണവും അവ ഉണ്ടാക്കുന്നില്ല. വൈദ്യുതി വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ബാറ്ററിപാക്ക് ആവശ്യമില്ല. ചാര്‍ജിങ്ങിന് ഏറെ സമയം വേണ്ട. 10 മിനിറ്റിനുള്ളില്‍ ടാങ്കില്‍ ഹൈഡ്രജന്‍ നിറയ്ക്കാനാകും. ടൊയോട്ടയുടെ മിറായ് ഒറ്റ ചാര്‍ജിങ്ങില്‍ 500 കിലോമീറ്ററിലധികം സഞ്ചരിക്കും. പത്ത് ലക്ഷം ടണ്‍ ഹൈഡ്രജന്‍ നിര്‍മിക്കാനുള്ള സൗകര്യം സംസ്ഥാനത്ത് സജ്ജമാക്കാനാകുമെന്ന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Also Read: ആംബുലൻസിന്റെ ടാക്സ് അടയ്ക്കാതെ മൂന്നാർ പഞ്ചായത്ത്; മൃതദേഹം കൊണ്ടുപോകുന്നത് മറ്റ് വാഹനങ്ങളിൽ
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്