HONESTY NEWS ADS

ഇടുക്കിയിൽ സ്വന്തമായുണ്ടാക്കിയ കള്ളുമായി വിദ്യാർഥി ക്ലാസിലെത്തി; ഗ്യാസ് നിറഞ്ഞ കുപ്പിയുടെ അടപ്പ് ഊരിത്തെറിച്ചു.

 

    കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയാറാക്കിയ കള്ളുമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി സ്കൂളിലെത്തി. 

കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയാറാക്കിയ കള്ളുമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി സ്കൂളിലെത്തി.


           ക്ലാസ് മുറിയിൽ വെച്ച് കുപ്പിയുടെ അടപ്പ് ഗ്യാസ് മൂലം തെറിച്ചുപോയതിനെത്തുടര്‍ന്ന് കള്ള് ക്ലാസ് മുറിയിലാകെ വീണു. മറ്റു വിദ്യാര്‍ത്ഥികളുടെ യൂണിഫോമിലും കള്ളായി. ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം നടന്നത്. രാവിലെ സ്കൂളിലെത്തിയ വിദ്യാർഥി സ്വയം നിർമിച്ച കള്ള് ബാഗിൽ സൂക്ഷിച്ചിരുന്നു. ഇടയ്ക്ക് കള്ള് എടുത്ത് നോക്കി. ഗ്യാസ് നിറഞ്ഞ കുപ്പിയുടെ അടപ്പ് തെറിച്ച് കള്ള് പുറത്തേക്കുവീണു. വിദ്യാർഥികളുടെ യൂണിഫോമിലും കള്ളായി. സഹപാഠികൾ അധ്യാപകരെ വിവരം അറിയിച്ചു.

അധ്യാപകർ വന്നപ്പോഴേക്കും വിദ്യാർഥി സ്ഥലംവിട്ടു. ഇതോടെ അധ്യാപകർ ഭീതിയിലായി. അവർ കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തി. തുടർന്നാണ് വിദ്യാർഥിക്ക് കൗൺസലിങ് നൽകാനുള്ള നടപടി ആരംഭിച്ചത്. എക്സൈസ് നേതൃത്വത്തിലായിരിക്കും കൗൺസലിങ്. വിദ്യാർഥി മുൻപും വീടിന്റെ തട്ടിൻപുറത്തുവെച്ച് കള്ളുണ്ടാക്കിയെന്ന് വീട്ടുകാർ അധ്യാപകരോട് പറഞ്ഞിട്ടുണ്ട്. അന്ന് കള്ള് സൂക്ഷിച്ചിരുന്ന പാത്രം പൊട്ടി തട്ടിൻപുറത്തുനിന്ന് താഴെ വീണപ്പോഴാണ് വിവരം അറിഞ്ഞത്.

Also Read: ബോഡിമെട്ടിനു സമീപം വാൻ കൊക്കയിലേക്ക് മറിഞ്ഞു; ആറുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS