ഇടുക്കി മൂന്നാറിൽ കനത്ത മൂടല്‍ മഞ്ഞില്‍ കാട്ടാനയുമായി കൂട്ടിയിടിച്ച യുവാവിനെ ആന തെയിലക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.

അപകടത്തില്‍ വലതുകാലടക്കം ഒടിഞ്ഞ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നാറില്‍ നിന്നും ജോലി കഴിഞ്ഞ് സുഹ്യത്തുക്കൊപ്പം ഓട്ടോയിലാണ് സുമിത്ത് കുമാര്‍(18) എസ്‌റ്റേറ്റിലെത്തിയത്. റോഡില്‍ നിര്‍ത്തിയ വാഹനത്തില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കവെ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. കനത്ത മൂടല്‍ മഞ്ഞില്‍ എതിരെ എത്തിയ ആനയെ കാണാന്‍ യുവാവിന് കഴിഞ്ഞിരുന്നില്ല. ആനയുമായി കൂട്ടിയിടിച്ചതോടെ യുവാവിനെ തുമ്പികൈ ഉപയോഗിച്ച് തെയിലക്കാട്ടിലേക്ക് ആന എടുത്തെറിഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്