HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കിയിൽ ബഫർ സോൺ വിരുദ്ധ സമരം; നാടാകെ സ്തംഭിച്ചു, കടകളും സ്ഥാപനങ്ങളും അടച്ചതോടെ നിരത്തുകൾ വിജനമായി.

 വനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവ് അതിതീവ്ര പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ വട്ടവട ഭൂ സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ നാടാകെ സ്തംഭിച്ചു. 

ഇടുക്കിയിൽ ബഫർ സോൺ വിരുദ്ധ സമരം; നാടാകെ സ്തംഭിച്ചു

      പ്രതിഷേധത്തിന്റെ ഭാഗമായി കടകളും സ്ഥാപനങ്ങളും അടച്ചതോടെ നിരത്തുകൾ വിജനമായി. പച്ചക്കറി ഉൾപ്പെടെയുള്ള ചരക്കു നീക്കങ്ങളെല്ലാം നിർത്തിവച്ചാണ് സമരക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തത്. പാമ്പാടുംചോല നാഷണൽ പാർക്ക്, ആനമുടി ഷോല നാഷണൽ പാർക്ക്, കുറിഞ്ഞി സാങ്ച്വറി എന്നീ മേഖലകളിൽ ജനവാസം ഇല്ലായെന്ന് പരിശോധന നടത്താതെ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കമെന്ന് സമരക്കാരുടെ ആവശ്യപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കാലാകാലങ്ങളായി വട്ടവടയിൽ തന്നെ താമസിച്ചു വരുന്ന വട്ടവട മേഖലയിലെ ജനവാസ മേഖലകളിൽ കടന്നുകയറി അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന വനം വകുപ്പ് അതിൽ നിന്ന് പിന്മാറണം. ബഫർ സോൺ വന്നതോടെ പാവപ്പെട്ട വട്ടവടയിലെ കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന് ശാശ്വതമായ പരിഹാരം കണ്ടെത്തുക, വന്യജീവികളിൽ നിന്നും വിളകൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുക, ജനവാസ മേഖലകളിൽ വന്യജീവികൾ വിഹരിക്കുന്നത് തടയുക, വനാവകാശ രേഖ പ്രകാരം പട്ടിക വർഗ്ഗ വിഭാഗ ജനതയുടെ അവകാശങ്ങൽ സംരക്ഷിക്കുക, വട്ടവട പഞ്ചായത്തിലെ ടൂറിസം സാധ്യത ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന വനപാലകർക്കെതിരെ നടപടി എടുക്കുക തുടങ്ങി നിരവധി ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

    വട്ടവടയിൽ നിന്നും പ്രകടനവുമായി എത്തിയ സമരക്കാർ പാമ്പാടും ചോല നാഷണൽ പാർക്ക് റെയിഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണ വട്ടവട ഗ്രാമ പെരിയധനം കെ ആർ ബോസ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ എം.ആർ. ചന്ദ്രമൂർത്തി .അതീജീവന പോരാട്ട സമിതി ചെയർമാൻ റസാഖ് ചൂകവേളിൽ സമരസമിതി നേതാക്കളായ വി.ആർ.അളകരാജ്, എം.രാമർ, റ്റി.രവീന്ദ്രൻ, വി.എൻ.ആർ.മാരിയപ്പൻ, എസ്.റ്റി.ദുരൈപ്പാണ്ടി, ജി.ശേഖർ, പി.കുമാർസ്വാമി, ഡി.കുട്ടിസാമി, എം.ആർ.തങ്കസാമി, കെ.ജയപ്രകാശം, എ.ഗുരുസാമി, എൻ.വിജയമ്മാൾ, രാമയ്യ, ഭരതൻ എന്നിവർ പങ്കെടുത്തു.

Also Read:  ഇടുക്കിയിൽ സ്വന്തമായുണ്ടാക്കിയ കള്ളുമായി വിദ്യാർഥി ക്ലാസിലെത്തി; ഗ്യാസ് നിറഞ്ഞ കുപ്പിയുടെ അടപ്പ് ഊരിത്തെറിച്ചു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA