വണ്ടിപ്പെരിയാർ വള്ളക്കടവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പുജാരി ആറൻമുള സ്വദേശി വിബിൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 15 ദിവസമായി ജോലി ചെയ്ത് വരികയായിരുന്ന ആറൻമുള സ്വദേശി വിബിൻ എന്നയാളെയാണ് 9 വയസുകാരിയെ പീഡിക്കുവാൻ ശ്രമിച്ചു എന്ന കേസിൽ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരത്തോടു കൂടി കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . ക്ഷേത്രത്തിലെ പൂജാ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുറിയിൽ കുട്ടിയെ കൊണ്ടുപോവുകയും കെട്ടിപ്പിടിക്കുകയും പീഡിപ്പിക്കുവാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
വണ്ടിപ്പെരിയാർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ TD സുനിൽ കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (07 ജൂലൈ 2022).