ഇടുക്കി ഡബിൾ കട്ടിങ്ങിനു സമീപം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചെറുതോണി സ്വദേശി കണിയാംകുന്നിൽ ബിനീഷ് ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ലതികയ്ക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ബിനീഷും ഭാര്യ ലതികയും സ്കൂട്ടറിൽ കട്ടപ്പനയിലേക്ക് പോകുന്നതിനിടെയാണ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിനീഷ് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൈകാലുകൾക്ക് പരിക്കേറ്റ ലതികയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഇവിടെ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



