ഇത്തവണത്തെ ഓണത്തിന് എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍.

അതേസമയം കിറ്റ് വിതരണത്തില്‍ സഹകരിക്കുന്ന കാര്യത്തില്‍ റേഷന്‍ സംഘടനകള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കൊവിഡ് കാലത്തെ കിറ്റ് വിതരണത്തില്‍ 11 മാസത്തെ കമ്മീഷന്‍ റേഷന്‍ ഷോപ്പ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്. കിറ്റ് വിതരണം സൗജന്യ സേവനമായി കാണമെന്ന ഭക്ഷ്യമന്ത്രിയുടെ ആവശ്യത്തിനെതിരെ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഓണക്കിറ്റ് വിതരണത്തില്‍ അഞ്ച് രൂപയും കൊവിഡ് കാലത്തെ സൗജന്യ കിറ്റിന് ഏഴു രൂപ നിരക്കിലുമാണ് കമ്മീഷന്‍.
Also Read: വിസതട്ടിപ്പ്; മൂന്നു പേരിൽ നിന്നായി 17 ലക്ഷം രൂപ തട്ടി, ഇടുക്കി സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്