പോലീസ് തലപ്പത്ത് അഴിച്ചുപണി. മനോജ് എബ്രഹാം വിജിലൻസ് ഡയറക്റ്റർ. പത്മകുമാറിന് ആയിരിക്കും എഡിജിപി ഐഡ് ക്വോർട്ടേഴ്സ് ചുമതല.

എം ആർ അജിത് കുമാറിന് എഡിജിപി എ പി ബറ്റാലിയൻ ആയും തുമ്മല വിക്രത്തിന് ഐ ജി പി നോർത്ത് സോൺ ചുമതലയും നൽകും. അതേസമയം അശോക് യാദവ് ഐ ജി പി സെക്യൂരിറ്റി, യോഗേഷ് ഗുപ്ത ബിവറേജ് കോർപറേഷൻ എംഡി, എസ് ശ്യാം സുന്ദർ ക്രൈം ഡി ഐ ജി, കെ കാർത്തിക് കോട്ടയം ജില്ലാ പോലീസ് മേധാവി, ശിൽപ .ഡി വനിതാ സെൽ എസ്പി ,വിയു കുര്യാക്കോസ് ഇടുക്കി ജില്ലാ പോലീസ് മേധാവി,ആർ.കറുപ്പ് സ്വാമി കോഴിക്കോട് റൂറൽ പോലീസ് മേധാവി,ആർ .ആനന്ദ് വയനാട് ജില്ലാ പോലീസ് കമ്മീഷണർ, മെറിൻ ജോസഫ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ, വിവേക് കുമാർ എറണാകുളം റൂറൽ പോലീസ് കമ്മീഷണർ, എ.ശ്രീനിവാസ് എസ്എസ് ബി സെക്യൂരിറ്റി എസ് പി, റ്റി.നാരായണൻ എഎഐജി പി എച്ച് ക്യൂ എന്നീ സ്ഥാനങ്ങളിലും ചുമതലയേൽക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്