HONESTY NEWS ADS

 HONESTY NEWS ADS


ഇടുക്കി കഞ്ഞിക്കുഴിക്കു സമീപം പാറക്കൂട്ടം ഇടിഞ്ഞുവീണു; കൂറ്റൻ മലയുടെ ഭാഗങ്ങൾ ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന ആശങ്കയിൽ മുപ്പതോളം കുടുംബങ്ങൾ.

   ഇടുക്കി കഞ്ഞിക്കുഴിക്കു സമീപം  പള്ളിപുന്നയാറിലാണ് കൂറ്റൻ പാറയുടെ ഭാഗങ്ങൾ ഇടിഞ്ഞു വീണത്.

ഇടുക്കി കഞ്ഞിക്കുഴിക്കു സമീപം പാറക്കൂട്ടം ഇടിഞ്ഞുവീണു; കൂറ്റൻ മലയുടെ ഭാഗങ്ങൾ ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന ആശങ്കയിൽ മുപ്പതോളം കുടുംബങ്ങൾ.
        2018 ൽ നിരവധി ഉരുൾപൊട്ടൽ നടന്ന മേഖലയിലാണ് പാറക്കൂട്ടം ഇടിഞ്ഞ് വീണത്. ഇന്ന് രാവിലെ 7. 30 നാണ് പാറ ഇടിഞ്ഞുവീണത്. മുൻ വർഷങ്ങളിൽ മഴ ശക്തമായ സാഹചര്യത്തിൽ ഈ ഭാഗത്ത് വലിയതോതിൽ ഉരുൾപൊട്ടൽ സംഭവിക്കുകയുണ്ടായി. അന്ന് ഈ പ്രദേശങ്ങളിൽ നിന്നും മുപ്പതോളം കുടുംബാംഗങ്ങളെ മാറ്റിപ്പാർപ്പിരുന്നു. എന്നാൽ പിന്നീട് ശാശ്വതമായ ഒരുനടപടിയും ഉണ്ടായില്ല. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഭീഷണിയായ  പാറക്കൂട്ടങ്ങൾ പൊട്ടിച്ചു നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധിപരാതികൾ ജില്ലാഭരണകൂടത്തിനുൾപ്പെടെ നാട്ടുകാരുടെ നേതൃത്വത്തിൽ നൽകിയെങ്കിലും യാതൊരുവിധ നടപടിയും കൈക്കൊണ്ടില്ലയെന്നും ആരോപണം ഉയരുന്നുണ്ട്.  അതേസമയം കാലവർഷം ശക്തമായ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Also Read: കേരളപോലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ, വി.യു. കുര്യാക്കോസ് ഇടുക്കി ജില്ലാ പോലീസ് മേധാവി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS