തമിഴ്നാട്ടിൽ നിന്ന് മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു.

അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ മുഹമ്മദ് ഇമ്രാൻ (22) മിഥുഷ് (21) ധനുഷ് (25) ഭൂപതി (23) വിഷ്ണു (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇമ്രാൻ, ധനുഷ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച പകൽ മൂന്നോടെയാണ് അപകടം. കോയമ്പത്തൂരിൽ നിന്ന് മൂന്നാറിലേക്ക് വരുന്നതിനിടെ പെരിയവാരൈ എസ്റ്റേറ്റിനു സമീപം നിയന്ത്രണം വിട്ട് വാഹനം 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇതിലെ മറ്റ് വാഹനങ്ങളിൽ വന്നവരാണ് പരിക്കേറ്റവരെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്