HONESTY NEWS ADS

ഇടുക്കിയിൽ കാറ്റും മഴയും തുടരുന്നു; മൂന്നാറിൽ മണ്ണിടിഞ്ഞ് വീണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത തടസ്സം, ജില്ലാ ആസ്ഥാന മേഖലയിൽ മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

 മൂന്നാറിൽ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്.

കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു

           കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രിയോടെ ഇടിഞ്ഞ മണ്ണ് ഇതുവരെ മാറ്റാൻ അധികൃതർ തയ്യറാകാതെ വന്നതോടെ ദേവികുളം താലൂക്ക് ഓഫീസിലേക്ക് പോകുന്ന ഉദ്യോഗസ്ഥരടക്കം വഴിയിൽ കുടുങ്ങിയിരിക്കുകയാണ്. മൂന്നാർ കോളനി എസ്റ്റേറ്റ് മേഖലയിലേക്ക് പോകുന്ന പോക്കറ്റ് റോഡുകൾ എന്നിവിടങ്ങളിലും ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. 


രാത്രിയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും മണിക്കൂറുകൾ പിന്നിട്ടിട്ടും കുറഞ്ഞിട്ടില്ല. മഴ ശക്തമായ സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രൂൾ റൂം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ദേശിയ പാതയിൽ മണ്ണിടിഞ്ഞതിനാൽ എന്തെങ്കിലും അസംഭാവിതം സംഭവിച്ചാൽ ഉദ്യോഗസ്ഥർക്ക് മൂന്നാറിലെത്തിപ്പെടാൻ കഴിയുകയില്ല. അടിയന്തരഘട്ടത്തിൽ യന്ത്രങ്ങൾ ലഭിക്കാത്തതാണ് പ്രശ്നം. 

പൈനാവിൽ മരം വീണ് ഗതാഗത തടസം നേരിട്ടു.

പൈനാവിൽ മരം വീണ് ഗതാഗത തടസം നേരിട്ടു.

അതേസമയം പുലർച്ചെ ജില്ലാ ആസ്ഥാനമേഖലയായ പൈനാവിൽ മരം വീണ് ഗതാഗത തടസം നേരിട്ടു. ഇടുക്കിയിൽ നിന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Also Read:  വീണ്ടും ഇരുട്ടടി; വീട്ടാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി, രണ്ട് മാസത്തിനിടെ മൂന്നാമത്തെ വര്‍ധനവ്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS