HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കി ജില്ലയിലെ തോട്ടം മേഖലകളിലെ ജോലികൾക്ക് കളക്ടർ നിരോധനമേർപ്പെടുത്തി; തോട്ടം തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം, ദുരന്തനിവാരണ ചുമതലകളിലുള്ള ഉദ്യോഗസ്ഥർ അവരവരുടെ ആസ്ഥാനം വിട്ട് പോകാൻ പാടില്ല.

     ഇടുക്കി ജില്ലയിലെ തോട്ടം  മേഖലകളിൽ തൊഴിലാളികളെക്കൊണ്ടു ജോലി ചെയ്യിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി ജില്ലാഭരണകൂടം.

ഇടുക്കി ജില്ലയിലെ തോട്ടം മേഖലകളിലെ ജോലികൾക്ക് കളക്ടർ നിരോധനമേർപ്പെടുത്തി

           ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു തഹസിൽദാർമാരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് ലേബർ ഓഫിസർ, ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് എന്നിവർ അടങ്ങുന്ന സംയുക്തസമിതി ഉടൻ എല്ലാ ലയങ്ങളും പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.  ലയങ്ങളിൽ താമസിച്ച് വരുന്ന തോട്ടം തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ വീഴ്ച വരുത്തുന്ന ഏതൊരു മാനേജ്മെന്റിനെതിരെയും ദുരന്ത നിവാരണ നിയമം 2005 പ്രകാരം നടപടികൾ സ്വീകരിക്കുന്നതാണ്. 

തീവ്ര മഴ തുടരുന്നതിനാലും, ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതിനാലും, തൊഴിലുറപ്പ് പണികൾ അടിയന്തിരമായി നിർത്തി വയ്ക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തസാധ്യത കണക്കിലെടുത്ത് ജില്ലയിൽ മണ്ണെടുപ്പിന് അനുമതി നൽകരുതെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അധികാര പരിധിക്കുള്ളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച നീക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുന്നതിന് എല്ലാ വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. ദേശീയ പാതയുടെ വശങ്ങളിലുള്ള സൂചകങ്ങളും, ദിശാ ഫലകങ്ങളും, മുന്നറിയിപ്പുകളും അടിയന്തരമായി സ്ഥാപിക്കുന്നതിനും കാണത്തക്ക വിധം നിലനിറുത്തുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് പൊതുമരാമത്തുവിഭാഗം ദേശീയ പാത എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

മരം ഒടിഞ്ഞും മറ്റും ഇലക്ട്രിക്കൽ ലൈൻ പൊട്ടിവീണ് അപകട സാദ്ധ്യത ഉണ്ടാകാതിരിക്കുന്നതിന് തക്കസമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനും, മരം വീണ് ലൈനുകളിലുണ്ടാകുന്ന വൈദ്യുത വിതരണം തടസ്സം അടിയന്തിരമായി പരിഹരിച്ച് പുനസ്ഥാപിക്കുന്നതിനുമുള്ള ആവശ്യമായ നടപടികൾ കെ.എസ്.ഇ.ബി അധികൃതർ സ്വീകരിക്കേണ്ടതാണ്. ദുരന്തനിവാരണ ചുമതലകളിലുള്ള ഉദ്യോഗസ്ഥർ ഈ  ദിവസങ്ങളിൽ അവരവരുടെ ആസ്ഥാനം വിട്ട് പോകാൻ പാടില്ലാത്തതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Also Read: ഇടുക്കിയിൽ കാറ്റും മഴയും തുടരുന്നു; മൂന്നാറിൽ മണ്ണിടിഞ്ഞ് വീണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത തടസ്സം, ജില്ലാ ആസ്ഥാന മേഖലയിൽ മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.