ആനച്ചാലിനു സമീപം മുതുവാൻകുടിയിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു.

കുഴിയാലിൽ പൗലോസ് (59) ആണ് മരിച്ചത്. മുതുവാൻകുടിക്ക് സമീപം എസ് എൻ ഡി പി ബിൽഡിംഗിൽ ജോലി ചെയ്യുന്ന സമയത്താണ് മണ്ണിടിഞ്ഞുവീണ് പൗലോസ് അകപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്