ബസ് റോഡിൽ നിന്നും തെന്നിമാറി കുഴിയിൽ വീണു

ഇരട്ടയാർ ശാന്തിഗ്രാം നോർത്ത് റൂട്ടിൽ ബസ് റോഡിൽ നിന്നും തെന്നിമാറി കുഴിയിൽ വീണു. ഇന്ന് ഉച്ചക്ക് 1. 15 ഓടെ ആയിരുന്നു അപകടം. എതിരെ വന്ന കാറിനിട്ട് ഇടിക്കാതിരിക്കാൻ വേണ്ടി ബ്രേക്ക് ചവിട്ടിയപ്പോഴാണ് റോഡിൽ നിന്നും തെന്നി മാറിയതെന്നാണ് വിവരം. ഇരട്ടയാർ ശാന്തിഗ്രാം നോർത്ത് റൂട്ടിൽ പാറവളവിനു സമീപത്തായാണ് വാഹനം തെന്നിമാറിയത്. ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് ബസ് കുഴിയിൽ നിന്നും കയറ്റിയത്. യാത്രക്കാരുടെയും നാട്ടുകാരുടെയും ബസ് ജീവനക്കാരുടെയും ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ജെസിബി ഉപയോഗിച്ചാണ് ബസ് കുഴിയിൽ നിന്നും റോഡിലേക്ക് കയറ്റിയത്.
Also Read: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചതായി പരാതി.