HONESTY NEWS ADS

ഹെല്‍മറ്റില്‍ ക്യാമറ നിരോധിച്ചു; വിലക്ക് ലംഘിച്ചാല്‍ ആയിരം രൂപ പിഴ, 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

   ഇരുചക്ര വാഹന യാത്രക്കാ‍ർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പ്. 

ഇരുചക്ര വാഹന യാത്രക്കാ‍ർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പ്.

     ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് നടപടി. ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനും ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുട‍ർന്നാണ് തീരുമാനം.  ഹെല്‍മറ്റിന് മുകളില്‍ ക്യാമറ പിടിപ്പിച്ച്‌ വാഹനം ഓടിച്ച്‌ അപകടത്തില്‍പ്പെട്ടവര്‍ക്കാണ് മുഖത്ത് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് ഗതാഗതവകുപ്പിന്‍റെ കര്‍ശന നടപടി.

Also Read: കോവിഡ് കേസുകളിൽ വീണ്ടും വർധന; പൊതു സ്ഥലങ്ങളിൽ മാസ്ക് നിര്‍ബന്ധമാക്കിയ ഉത്തരവ് നീട്ടി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS