HONESTY NEWS ADS

ഇടുക്കി കഞ്ഞിക്കുഴിയിൽ ക്രൂരത: സംസാരശേഷിയില്ലാത്ത വയോധികനെ സ്വന്തം ഊന്നുവടി കൊണ്ട് തലയ്ക്കടിച്ചു; വലതുകണ്ണിന് പരിക്ക്

ഇടുക്കി: കഞ്ഞിക്കുഴിയിൽ വയോധികന് ക്രൂരമർദനം


കഞ്ഞിക്കുഴിയിൽ ഭിന്നശേഷിക്കാരനായ വയോധികനും സുഹൃത്തിനും നേരെ യുവാക്കളുടെ ക്രൂരമർദനം. കഞ്ഞിക്കുഴി സ്വദേശിയായ മണിയനെയാണ് (70) രണ്ടു യുവാക്കൾ ചേർന്ന് ക്രൂരമായി ആക്രമിച്ചത്. ശനിയാഴ്ച രാത്രി കഞ്ഞിക്കുഴി പഴയ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം..

അംഗപരിമിതനും സംസാരിക്കാൻ കഴിയാത്തതുമായ മണിയൻ നടക്കാൻ ഉപയോഗിച്ചിരുന്ന കമ്പിവടി പിടിച്ചുവാങ്ങി യുവാക്കൾ തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കേറ്റ ശക്തമായ അടിയെത്തുടർന്ന് മണിയന്റെ വലതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്. ആക്രമണം തടയാൻ ശ്രമിച്ച സുഹൃത്തിനും മർദനമേറ്റു.


കഞ്ഞിക്കുഴി ടൗണിൽ ചെറിയ മ്യൂസിക് സിസ്റ്റം ഉപയോഗിച്ച് ആളുകൾക്ക് പാട്ടുകൾ കേൾപ്പിച്ച്, അവർ നൽകുന്ന ചെറിയ തുകകൾ കൊണ്ടാണ് മണിയൻ നിത്യജീവിതം നയിക്കുന്നത്. ഉപജീവനത്തിനായി ആശ്രയിക്കുന്ന വയോധികനെ കാരണമൊന്നുമില്ലാതെ ആക്രമിച്ച പ്രതികളെ ഉടൻ പിടികൂടണമെന്ന ശക്തമായ ആവശ്യത്തിലാണ് നാട്ടുകാർ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS