HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വൈദ്യുതി നിലയത്തിൻ്റെ നിർമാണത്തിനിടെ ചിന്നാർ പുഴയിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു.

 അടിമാലി ചിന്നാർ വൈദ്യുതി നിലയത്തിൻ്റെ നിർമാണത്തിനിടെ ഡാമിൻ്റെ മുകളിൽ നിന്നും കാൽ വഴുതി ചിന്നാർ പുഴയിൽ വീണ ഇതര സംസ്ഥാന തൊഴിലാളിയെ അഗ്നി രക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി.

വൈദ്യുതി നിലയത്തിൻ്റെ നിർമാണത്തിനിടെ ഡാം സൈറ്റിൽ നിന്നും ചിന്നാർ പുഴയിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു.

    പശ്ചിമ ബംഗാൾ സ്വദേശി നഞ്ചൻ ഹജോങ് (20)നെയാണ് അടിമാലി അഗ്നി - രക്ഷാ  സേന രക്ഷിച്ചത്. ചൊവാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം. പ്രോജക്റ്റിൻ്റെ നിർമാണത്തിനിടെ 40 അടി താഴ്ചയിൽ യുവാവ് പുഴയിലേക്ക് വീണു. വീഴ്ചയിൽ ഇയാളുടെ കാൽ ഒടിഞ്ഞു. പുഴയിൽ ശക്തമായ ഒഴുക്കായിരുന്നു. ഒഴുകി പോകുന്നതിനിടെ ഇയാൾ പുഴയുടെ നടുവിലെ പാറയിൽ പിടിച്ച് കയറി. അവശ നിലയിലായ യുവാവിനെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്ക് കൂടുതലായതിനാൽ സാധിച്ചില്ല.

ഇതോടെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അര മണിക്കൂറിനുള്ളിൽ അടിമാലിയിൽ നിന്നും അഗ്നി രക്ഷാസേന എത്തി. പുഴയ്ക്ക് കുറുകെ വടം കെട്ടി, കയറിൽ തൂങ്ങി അപകടത്തിൽപ്പെട്ട തൊഴിലാളിയെ സാഹസികമായി ചുമന്ന് കരയ്ക്ക് എത്തിച്ചു. പരിക്കേറ്റ യുവാവിനെ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

Also Read: ടൗണിലിട്ട് തല്ലിക്കളയും; അടിമാലിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ നേതാവിനെതിരെ നടപടിക്കൊരുങ്ങി സിപിഐ. |

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS