HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ടൗണിലിട്ട് തല്ലിക്കളയും; അടിമാലിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ നേതാവിനെതിരെ നടപടിക്കൊരുങ്ങി സിപിഐ.

ഇടുക്കി അടിമാലിയില്‍ വനംവകുപ്പ് ഡപ്യൂട്ടി റേയ്ഞ്ചറെ ഫോണില്‍ വിളിച്ച് ഭീഷണിപെടുത്തിയ സിപിഐ അടിമാലി മണ്ഡലം കമ്മിറ്റിയംഗം പ്രവീണ്‍ ജോസിനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍.

ടൗണിലിട്ട് തല്ലിക്കളയും; അടിമാലിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ നേതാവിനെതിരെ നടപടിക്കൊരുങ്ങി സിപിഐ.

            കൊച്ചി ധനുഷ്കോടി ദേശിയപാതയിലെ ചീയപ്പാറയില്‍ വനാതിര്‍ഥിയില്‍ കരിക്കുവിറ്റയാളെ പിടികൂടിയ വാളറ ഡപ്യൂട്ടി റേയ്ഞ്ചറെയാണ് പ്രവീണ്‍ ജോസ് ഭീഷണിപെടുത്തിയത്. ഇനി ആവര്‍ത്തിച്ചാല്‍ അടിമാലി ടൗണിലിട്ട് മര്‍ദ്ദിക്കുമെന്നായിരുന്നു ഭീഷണി. ഇതേതുടർന്ന്  പ്രവീണിനെ സസ്പെന്‍റ് ചെയ്യുമെന്നാണ് ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ വ്യക്തമാക്കുന്നത്. നടപടി പാടില്ലെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ജില്ലാ കമ്മിറ്റിയെ സമീപിച്ച സാഹചര്യത്തിലും സിപിഐ ജില്ലാ സെക്രട്ടറി കുറ്റക്കാരനെതിരെ നടപടിയുണ്ടാകുമെന്നാണ് ഉറച്ച് പറയുന്നത്. 

ആഗസ്റ്റ് പതിനാലിനാണ് ദേശീയ പാതക്കരികിൽ കരിക്ക് വില്‍ക്കുന്നതിനിടെ അടിമാലി സ്വദേശിയായ ബീരാന്‍ കുഞ്ഞിനെ വനംവകുപ്പ് പിടികൂടുന്നത്. പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി റിമാൻഡും ചെയ്തു. പിന്നാലെയാണ് ഭീഷണിയുണ്ടായത്. 'കരിക്കുവിറ്റയാള്‍ വനത്തിലേക്ക് മാലിന്യങ്ങള്‍ തള്ളിയാല്‍ പിഴ ഈടാക്കുകയാണ് വേണ്ടത്. അതല്ലാതെ കോടതിയില്‍ ഹാജരാക്കുന്ന രീതി ആവര്‍ത്തിക്കരുത്'. ഇതിനിയും ആവര്‍ത്തിച്ചാല്‍ അടിമാലി ടൗണില്‍ വെച്ച് വനംവകുപ്പ് നേതാവിനെ മര്‍ദിക്കും. മുമ്പ് താന്‍ ഫോറസ്റ്റ്  റേഞ്ച്  ഓഫീസറെ തല്ലിയിട്ടും വനംവകുപ്പിന് തന്നെ ഒന്നും ചെയ്ചാനായില്ല. ഇനിയും എന്നെ കൊണ്ട് തല്ല് ആവർത്തിക്കാനിടയാക്കരുതെന്നുമായിരുന്നു പ്രവീണ്‍ ജോസിന്റെ ഭീഷണി.  

ജോലി ആവശ്യമുള്ളവരും ജോലിക്കാരെ ആവശ്യമുള്ളവരും ക്ലിക് ചെയ്യുക...  https://wa.me/918606228000

പ്രവീണിനെ സസ്പെന്‍റുചെയ്യരുതെന്നാവശ്യപെട്ട് സിപിഐയിലെ ഒരുവിഭാഗം രംഗത്തുണ്ട്. ഭീഷണിയിൽ അന്വേഷണമാവശ്യപെട്ട് ഇതുവരെ വനംവകുപ്പ്  പൊലീസില്‍ പരാതി നല്‍കിയില്ല. നിയമോപദേശം ലഭിച്ച ശേഷം മതിയെന്നാണ് തീരുമാനം. സംഭവത്തോടെ വനാതിര്‍ത്ഥിയില്‍ ദേശിയ പാതക്കരികിലുള്ളിൽ വഴിയോര കച്ചവടം നിയന്ത്രിക്കാനുള്ള നടപടികള്‍ വനംവകുപ്പ് ഊര്‍ജ്ജിതമാക്കി. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS