മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ ചെറിയ അളവിൽ ബിയർ പോലുള്ള പാനീയങ്ങൾ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

തങ്ങൾ നിർമിക്കുന്ന പുതിയ രുചികളിലുള്ള ബിയർ ടേസ്റ്റ് ചെയ്ത് അഭിപ്രായമറിയിക്കാൻ ബിയർ ടേസ്റ്റർമാരെ തേടുകയാണ് ജർമൻ സൂപ്പർമാർക്കറ്റ് സ്ഥാപനമായ ആൽഡി. സെപ്റ്റബർ 15ന് പുറത്തിറക്കാനിരിക്കുന്ന പുതിയ ബിയർ രുചികൾ രുചിച്ച് നോക്കി റിവ്യൂ നടത്തലാണ് ബിയർ ടേസ്റ്ററുടെ ജോലി. ഈ ജോലിക്കായി താത്പര്യമുള്ളവർ ആൽഡിക്ക് എന്തുകൊണ്ട് നിങ്ങൾ ഈ ജോലിക്ക് യോജിച്ചവരാണ് എന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് അയക്കണം. ഒപ്പം ഏതാണ് നിങ്ങളുടെ പ്രിയ ബിയർ ബ്രാൻഡെന്നും എന്തുകൊണ്ടാണ് അങ്ങനെയെന്നും വ്യക്തമാക്കണം.
ജോലിക്കായുള്ള അപേക്ഷയും മേൽപറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരവും സമർപ്പിക്കേണ്ട ഇ-മെയിൽ വിലാസം – Aldibeertaster@clarioncomms.co.uk
അപേക്ഷയ്‌ക്കൊപ്പം പേര്, വയസ് തെളിയിക്കുന്ന രേഖ എന്നിവയും സമർപ്പിക്കണം. ഓഗസ്റ്റ് 29 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. സെപ്റ്റംബർ 2ന് ഫലം പ്രഖ്യാപിക്കും.
കൂടുതൽ വിവരങ്ങൾക്കായി വെബ്‌സൈറ്റ് സന്ദർശിക്കാം.
Also Read: കനത്ത മഴ തുടരുന്നു; ഇടുക്കി ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്